തരിശ്ഭൂമി കൃഷി ധനസഹായത്തിന് അപേക്ഷിക്കാം

0

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമികളില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്കുളള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളവര്‍ ഒരാഴ്ചക്കകം അതാത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

പദ്ധതി പ്രകാരം തരിശ് കൃഷിഭൂമി പാട്ടത്തിനെടുത്തോ സ്വന്തമായോ കൃഷി യോഗ്യമാക്കി നെല്ല്,പച്ചക്കറി തുടങ്ങിയ ഭക്ഷ്യവിളകള്‍ കൃഷി ചെയ്തവര്‍ക്ക് ഹെക്ടറൊന്നിന് 40000 രൂപയും , വാഴകൃഷിക്ക് 35000 രൂപയും മരച്ചീനി, ചേന, കാച്ചില്‍, ചേമ്പ്, മറ്റ് കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പയറ്, മുത്താറി, തിന തുടങ്ങിയ കൃഷി ചെയ്യുന്നതിന് 30000 രൂപയും സഹായധനം ലഭിക്കും. കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയിലെ തരിശുഭൂമികൃഷി ചെയ്യുന്നതിന് തയ്യാറുള്ള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും ഡിസംബര്‍ 30 നകം അതാതു കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈനായും മറ്റും അപേക്ഷിച്ച കര്‍ഷകര്‍ കൃഷി ചെയ്തതിന്റെ ഫോട്ടോകളും വൌച്ചറുകളും ബാങ്ക് അക്കൌണ്ട് രേഖകളും നിര്‍ദ്ദിഷ്ട അപേക്ഷകളും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!