സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ വ്യാപനം ശക്തമാണ്. വടക്കന്‍ ജില്ലകളിലാണ് യു.കെ വകഭേദം കണ്ടെത്തിയത്.തീവ്രത കൂടിയ സൗത്ത് ആഫ്രിക്കന്‍ വകഭേദം സംസ്ഥാനത്തെ നഗരങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ധിച്ച സ്ഥലങ്ങളില്‍ പടര്‍ന്നത് ജനിതക മാറ്റം വന്ന വൈറസാണെന്നും പഠനത്തില്‍ പറയുന്നു.എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ജനിതക മാറ്റം കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.