കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് സൂപ്പര്‍ ഫാസ്റ്റ് സൂപ്പര്‍ ഫെസ്റ്റ് ആദ്യ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.മാനന്തവാടിയില്‍ വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍. പി എം ഏലിയാസാണ് സമ്മാനങ്ങള്‍ നല്‍കിയത്.ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി നടത്തുന്ന സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആന്‍ഡ്രോയിഡ് ടിവിയും, ആന്‍ഡ്രോയിഡ് ബോക്‌സുമാണ് വിതരണം ചെയ്തത്.
കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മൂന്ന് കോടിയുടെ സമ്മാനങ്ങള്‍ ആണ് കാത്തിരിക്കുന്നത്.അഞ്ചു കാറുകള്‍,30 ബൈക്കുകള്‍,100 ആന്‍ഡ്രോയ്ഡ് ടിവികള്‍,200 സ്വര്‍ണനാണയങ്ങള്‍,2000 ആന്‍ഡ്രോയ്ഡ് സെറ്റോ ബോക്‌സുകള്‍ എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിലെ വിജയികളായുള്ള ജില്ലയിലെ സമ്മാനാര്‍ക്കര്‍ക്കാണ് ഇന്ന് മാനന്തവാടി എന്‍എസ്എസ് ഹാളില്‍ വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി എം ഏലിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ സജിത്ത് പിബിക്ക് 35 ഇഞ്ച് ആന്‍ഡ്രോയ്ഡ് ടിവിയും, തരുവണ സ്വദേശിയായ മനാഫ് പി കെ എന്ന ആള്‍ക്ക് ആന്‍ഡ്രോയിഡ് സെറ്റോ ബോക്‌സുമാണ് സമ്മാനമായി ലഭിച്ചത്.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല പ്രസിഡണ്ട് തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, ജില്ലാ കമ്മിറ്റി അംഗം ജോമേഷ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് പി കെ, വിനീഷ് തോണിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസത്തെ. നറുക്കെടുപ്പ് എറണാകുളത്ത് നടക്കുന്ന. മെഗാ കേബിള്‍ ഫെസ്റ്റ് വേദിയില്‍ നടക്കും.