ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി തിങ്കളാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വയനാട്ടില്‍ 80 ശതമാനം ബസ്സുകളും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുക.അതേസമയം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് തീരുമാനമായിട്ടില്ല.തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ല എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് 15 മിനിറ്റ് ഇടവേളയില്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തും. നിലവില്‍ അരമണിക്കൂര്‍ ഇടയിലായിരുന്നു സര്‍വീസ്. സ്വകാര്യബസുകള്‍ സര്‍വീസ് മുഴുവനായും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.