എന്തുകൊണ്ട് ഓണം ആഘോഷിക്കുന്നു?

0

എന്താണ് ഓണം ? ഓണം കേരളത്തിലെ ദേശീയ ഉത്സവമാണ്.ഇന്ത്യയിലെ എല്ലാ മലയാളികളും ഇത് ആഘോഷിക്കുന്നു. ഓണം ആഘോഷിക്കുന്നത് ഐതീഹ്യപ്രകാരം എല്ലാ വര്‍ഷവും കേരളം വാണിരുന്ന മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ വരും. എപ്പോഴാണ് ഓണം ആഘോഷിക്കുന്നത് ?
ചിങ്ങം മാസത്തില്‍ 10 ദിവസം ഓണം ആഘോഷിക്കപ്പെടുന്നു(ഓഗസ്റ്റ് – സെപ്തംബര്‍ ) ഓരോദിവസത്തിനും ഓരോ പേരുണ്ട്. അത്തം (ഒന്നാം ദിവസം), ചിത്തിര (രണ്ടാം ദിവസം), ചോതി (മൂന്നാം ദിവസം), വിശാഖം (നാലാം ദിവസം), അനിഴം (അഞ്ചാം ദിവസം), തൃക്കേട്ട (ആറാം ദിവസം), മൂലം (ഏഴാം ദിവസം), പുരാടം (എട്ടാം ദിവസം), ഉത്രാടം ഒന്‍പതാം ദിവസം), തിരുവോണം (പത്താം ദിവസം)
പൂക്കളമിടുന്നു
ഓണത്തിന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പൂക്കളം തീര്‍ക്കുന്നത്. ഓണത്തിന് പൂക്കളം തീര്‍ക്കുന്നതിലൂടെ ഓണത്തിന്റെ സംസ്കാരം കൂടിയാണ് വിളിച്ച്‌ പറയുന്നത്.
ഓണക്കളികള്‍
ഓണത്തിന് കളിക്കുന്ന കളികളെ ഓണക്കളികള്‍ എന്ന് പറയുന്നു.കുടുകുടു (കബഡി) വടംവലി എന്നിവയാണ് ഓണക്കളികള്‍.
വള്ളംകളി
ചുണ്ടന്‍ വള്ളങ്ങള്‍ തമ്മിലുള്ള വള്ളംകളി മത്സരം ഓണത്തോടനുബന്ധിച്ചു പ്രശസ്തമാണ്.
കൈകൊട്ടികളി
ഓണസമയത്തു കേരളത്തിലെ മധ്യവയസ്കരായ സ്ത്രീകള്‍ കൈകൊട്ടികളി അഥവാ തിരുവാതിരക്കളി അവതരിപ്പിക്കുന്നു.
ഓണസദ്യ
ഓണസദ്യയാണ് ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത.ഓണത്തിന്റെ ഏഴാം ദിവസം മലയാളികള്‍ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നു.13 മുതല്‍ 15 വരെ പച്ചക്കറികള്‍ കൊണ്ടുള്ള കറികളും മധുരവും ഇതില്‍ ഉള്‍പ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!