കേന്ദ്ര സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് നടപ്പാക്കുന്നതെന്നാരോപിച്ച് സിപിഎം ബത്തേരി മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ജനകീയ ധര്‍ണ സംഘടിപ്പിച്ചു. ബത്തേരിയില്‍ പ്രതിഷേധ പരിപാടി സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാരോപിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായിരുന്നു ധര്‍ണ. ജില്ലാകമ്മറ്റി അംഗം ബീനാ വിജയന്‍ അധ്യക്ഷയായിരുന്നു . ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മണ്ഡലം സെക്രട്ടറി വി വി ബേബി, ബത്തേരി ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ് സംസാരിച്ചു.