രാസവളങ്ങള്‍ക്ക് ക്ഷാമം പ്രതിസന്ധിയിലായി കര്‍ഷകര്‍

0

രാസവളത്തിന്റെ ക്ഷാമത്തിന്റെ കാരണമെന്തന്നറിയാതെ വ്യാപാരികള്‍.രണ്ട് പ്രളയവും കോവിഡ് മഹാമാരിയും ബന്ധപ്പെട്ട പ്രതിസന്ധികളുമെല്ലാം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് മറ്റൊരു പ്രശ്‌നമായി തന്നെ മാറുകയാണ് രാസവളങ്ങളുടെ ക്ഷാമം.നേരത്തെ നെല്‍ക്കൃഷി ആരംഭിച്ച പാടങ്ങളില്‍ രണ്ടാം തവണ വളമിടേണ്ട സമയമാണിത്.ആദ്യ വളപ്രയോഗം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും വളമിടാന്‍ സാധിക്കാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.വിപണിയില്‍ ലഭ്യമായികൊണ്ടിരുന്ന യൂറിയ, പോട്ടാഷ്, ഫോസ് ഫേറ്റ്, ഡ്രൈ അമോണിയം ,ഫോസ്്‌ഫേറ്റ് 16:16: ,16:17:, 17:17: പോലുള്ള വിവിധ കോപ്ലക്‌സ് വളങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.നെല്ല് കാപ്പി, അടക്ക,വാഴ മുതലായ കാര്‍ഷിക വിളകള്‍ക്കെല്ലാം ഇപ്പോള്‍ വളമിടേണ്ട സമയമാണിത്. കാലാവസ്ഥ അനുയോജ്യമായി നില്‍ക്കുന്ന സമയത്ത് വളം ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക വിളകളുടെ മുന്നോട്ടുള്ള വളര്‍ച്ചക്ക് സാരമായി ബാധിക്കും. രണ്ട് മൂന്ന് മാസം കഴിഞ്ഞ് വളം ലഭിച്ചിട്ട് കാര്യമില്ലെന്നും കര്‍ഷകര്‍ പറയുന്നു.സമാന സ്ഥിതി തന്നെയാണ് മറ്റ് വിളകള്‍ക്കുമുള്ളത്. മദ്രാസ് ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ്, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, എം.പി.എഫ്, സ്പിക്, ഇഫ് കോ തുടങ്ങിയ കമ്പിനികളാണ് പ്രധാനമായും രാസവളങ്ങള്‍ എത്തിക്കുന്നത്.കോവിഡ് അടക്കമുള്ള പ്രതിസന്ധിയാണ് വളങ്ങളുടെ വരവിനെ ബാധിച്ചിരിക്കുന്നതെന്ന് പ്രമുഖരാസവള വ്യാപാരി ജോസ് പറയുന്നത് .പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണണമെന്ന് കച്ചവടക്കാരും കൃഷിക്കാരും പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!