സെപ്റ്റംബര്‍ 23 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

0

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കമ്മീഷന്‍ വെബ്‌സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്.

 

വ്യക്തികള്‍ക്ക് സിറ്റിസണ്‍ രജിസ്ട്രേഷന്‍ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍ക്ക് ഏജന്‍സി രജിസ്ട്രേഷന്‍ മുഖേനയും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916 ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോര്‍പ്പറേഷനുകളിലായി 2454689 ഉം വോട്ടര്‍മാരുണ്ട്.

കൂടുതല്‍ വോട്ടര്‍മാര്‍

ഗ്രാമ പഞ്ചായത്ത് – ഒളവണ്ണ (കോഴിക്കോട്) (പുരുഷന്‍-25491, സ്ത്രീ-26833, ട്രാന്‍സ്ജന്‍ഡര്‍- 2 ആകെ-52326)

മുനിസിപ്പാലിറ്റി – ആലപ്പുഴ (പുരുഷന്‍-63009, സ്ത്രീ-69630, ട്രാന്‍സ്ജന്‍ഡര്‍-2 ,ആകെ- 132641)

കോര്‍പ്പറേഷന്‍ – തിരുവനന്തപുരം (പുരുഷന്‍-385231, സ്ത്രീ-418540 ട്രാന്‍സ്ജന്‍ഡര്‍-8, ആകെ-803779)

കുറവ് വോട്ടര്‍മാര്‍

ഗ്രാമ പഞ്ചായത്ത് – ഇടമലക്കുടി (ഇടുക്കി) (പുരുഷന്‍-941, സ്ത്രീ-958 ആകെ-1899)

മുനിസിപ്പാലിറ്റി – കൂത്താട്ടുകുളം (എറണാകുളം) (പുരുഷന്‍-6929, സ്ത്രീ-7593 ആകെ 14522)

കോര്‍പ്പറേഷന്‍ – കണ്ണൂര്‍ (പുരുഷന്‍-85503, സ്ത്രീ-102024 ആകെ-187527).

Leave A Reply

Your email address will not be published.

error: Content is protected !!