കോവിഡിന് പിന്നാലെ ഇന്ത്യയില്‍ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വര്‍ധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ അറിയിച്ചു.
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം ?
മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫം?ഗസ് പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.
ആരെയെല്ലാം രോഗം ബാധിക്കാം ?
ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി (കോശങ്ങള്‍ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം.
വൊറികോണസോള്‍ തറാപ്പിക്ക് വിധേയമായവര്‍, ഡയബെറ്റിസ് മെലിറ്റസ് രോഗികള്‍ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരേയും രോഗം ബാധിക്കുന്നു.
രോഗ ലക്ഷണങ്ങള്‍ ?
കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം
പനി
തലവേദന
ചുമ
ശ്വാസതടസം
ഛര്‍ദിയില്‍ രക്തത്തിന്റെ അംശം
മാനസിക പ്രശ്‌നങ്ങള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
-ഹൈപ്പര്‍ഗ്ലൈസീമിയ (ഉയര്‍ന്ന പ്രമേഹം) നിയന്ത്രിക്കുക
-സ്റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക
-ഓക്‌സിജന്‍ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
-ആന്റിബയോട്ടിക്ക്, ആന്റ് ഫംഗല്‍ മരുന്നുകള്‍ വിവേകത്തോടെ ഉപയോഗിക്കുക
-രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക
-എല്ലാ മൂക്കടപ്പും ബാക്ടീരിയല്‍ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
പ്രത്യേകിച്ച് ഇമ്യൂണോമോഡുലേറ്റര്‍ ഉപയോഗിക്കുന്ന കൊവിഡ് രോഗികള്‍, ഇമ്യൂണോസപ്രസന്റ്‌സ് ഉപയോഗിക്കുന്നവര്‍.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക