വെള്ളം മുടങ്ങിയാല്‍ വിവരമറിയും ജല അതോറിറ്റിയുടെ പുതിയ സംവിധാനം ഇന്നു മുതല്‍

0

ശുദ്ധജല വിതരണം തടസ്സപ്പെട്ടാല്‍ ഇനി ഉപയോക്താക്കളുടെ മൊബൈലില്‍ മുന്‍കൂട്ടി എസ്എംഎസ് എത്തും. സര്‍വീസ് ഇന്ററപ്ഷന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിലൂടെയാണ് ജല അതോറിറ്റി ഇന്നു മുതല്‍ പുതിയ സംവിധാനം നടപ്പാക്കുന്നത്.ഏതു മേഖലയില്‍ ജലവിതരണം മുടങ്ങിയാലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് എത്തുന്ന രീതിയിലാണ് ക്രമീകരണം.പണമടയ്ക്കുന്ന ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ക്രോഡീകരിച്ചാണ് ഇതു നടപ്പാക്കുന്നത്. ബില്ലുകള്‍ നല്‍കുമ്പോഴും, പണമടയ്ക്കുമ്പോഴും എസ്എംഎസ് വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പു നല്‍കുന്ന എസ്എംഎസ് അലര്‍ട്ട് സംവിധാനവും പുതുതായി നടപ്പാക്കും. ഉപഭോക്തൃ പരാതിപരിഹാര സംവിധാനമായ അക്വാലൂം, കരാറുകാര്‍ക്ക് ഓണ്‍ലൈന്‍ ആയി ലൈസന്‍സ് എടുക്കാനും പുതുക്കാനുമായി രൂപം കൊടുത്ത കോണ്‍ട്രാക്ടര്‍ ലൈസന്‍സിങ് മാനേജ്‌മെന്റ് സിസ്റ്റം, കടലാസ് രഹിത ഫയല്‍ സംവിധാനമായ ഇ – ഫയലിങ്, ജല അതോറിറ്റി സംബന്ധമായ സമ?ഗ്ര വിവരങ്ങളും പദ്ധതി നിര്‍വഹണത്തിന്റെ തല്‍സ്ഥിതിയും ലഭ്യമായ പരിഷ്‌ക്കരിക്കപ്പെട്ട വെബ്‌സൈറ്റ്(www.kwa.kerala.gov.in)എന്നിവയും ഇന്നു മുതല്‍ നടപ്പാക്കും. 6 സോഫ്റ്റ് വെയര്‍ സംരംഭങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്നു 11 ന് ജല അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കും. പരാതികള്‍ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ 1916 എന്ന ടോള്‍ഫ്രീ നമ്പറും ഇതിനകം സജ്ജമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!