ലഹരി വസ്തുക്കള്‍ വില്ലന നടത്തുന്നതിരെ കര്‍ശന നടപടിയുമായി പനമരം പോലീസും വ്യാപാരികളും രംഗത്ത്

0

പനമരത്ത് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി പനമരം പോലീസും വ്യാപാരികളും രംഗത്ത്. ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരികളോട് യാതൊരുവിധ സഹകരണവും ഉണ്ടാകില്ലെന്ന് പനമരം വ്യാപാരികള്‍. ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതല്ല എന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി യൂത്ത് വിംങ്ങും പോലീസും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതെല്ലന്നും ഇതിന്റെ ഭാഗമായി എഡിജിപി ലോ & ഓര്‍ഡര്‍ പ്രകാരമുള്ള സ്റ്റിക്കര്‍ വിതരണം എല്ലാ കടകളിലും നടന്നു. പനമരത്തും പരിസര പ്രദേശങ്ങളിലും പോലീസ് നീരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. പനമരം സി ഐ ശിജിത്ത്, ജാസ്മിന്‍ സാരീസില്‍ ഒട്ടിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ കെ.ടി. ഇസ്മായില്‍, ജോയി ജാസ്മിന്‍, യൂത്ത് വിംഗ് പ്രസിഡന്റ് യൂനസ് പൂമ്പാറ്റ, യൂത്ത് സെക്രട്ടറി ജംഷീര്‍ തെക്കേടത്ത്, നുറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!