ചെറിയ പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പോലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മലപ്പുറം തിരൂരില്‍ നിന്നാണ് വൈത്തിരി പോലീസ് ലോറി കണ്ടെത്തിയത്. കര്‍ണാടക രജിസ്ട്രേഷനുള്ള ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെ കസ്റ്റഡിയിലെടുത്തു. മുത്തങ്ങ മുതല്‍ കോഴിക്കോട് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കല്‍പ്പറ്റ ഗൂഡലായിക്കുന്ന് തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷലാണ് (19) അപകടത്തില്‍ മരിച്ചത്.