അമ്പലവയല്‍ ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ടൈല്‍ വിരിച്ചും വൈദ്യുതീകരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പഠന യോഗ്യമാക്കി ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെയും എന്‍. ധനീഷിന്റെ പാവനസ്മരണക്കായി നിര്‍മ്മിച്ച് നവീകരിച്ച വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിന്റെ പുന:സമര്‍പ്പണവും ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍ നിര്‍വ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് എ.രഘുവിന്റെ അധ്യക്ഷനായിരുന്നു.ചടങ്ങില്‍ പി.വി.നാരായണനെ ആദരിച്ചു.വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പല്‍ പി.ജി. സുഷമ മുഖ്യപ്രഭാഷണം നടത്തി.എസ്എംസി ചെയര്‍മാന്‍ പ്രമോദ്,എംപിടിഎ പ്രസിഡണ്ട് റീനവിജു. പിടിഎ വൈസ് പ്രസിഡണ്ട് ഇകെ ജോണി, ഹെഡ് മാസ്റ്റര്‍ പി.ബി ബിജു,കനല്‍ 2023 പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പ്രമോദ് ബാലകൃഷ്ണന്‍, സീനിയര്‍ അധ്യാപകരായ ഷാന്റി ഫ്രാന്‍സിസ്, വി.ഗാഥ, പി.ആര്‍ വിനേഷ് , പിടിഎ എക്‌സിക്യുട്ടീവ് അംഗങ്ങളായ സന്തോഷ്, നൗഷിബ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സി.വി. നാസര്‍, സ്റ്റാഫ് സെക്രട്ടറി. എം.കെ.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു