താളൂര്‍ -ബത്തേരി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി കോളിയാടിയില്‍ നടത്തുന്ന നിരാഹാര സമര പന്തല്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് എംഎല്‍എ സമര പന്തലില്‍ എത്തിയത്.റോഡിന്റെ നിര്‍മ്മാണവുമായി ബെന്ധപ്പെട്ട് ടീ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുളള ശ്രമം തുടരുകയാണെന്ന് എം.എല്‍.എ പറഞ്ഞു. അതേസമയം ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം നാലാം ദിനം തുടരുകയാണ്.
നെന്‍മേനി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കൊപ്പം ഇന്ന് രാവിലെ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സന്ദര്‍ശിച്ചത്. തുടര്‍ന്ന് നിരാഹാര സമരമനുഷ്ഠിക്കുന്നവരെയും സമരസമിതി നേതാക്കളെയും കണ്ട് എം.എല്‍.എ സംസാരിച്ചു. റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് നടത്തിയ ഇടപെടലുകളെക്കുറിച്ചും റോഡിന്റെ റീ ടെന്‍ഡര്‍ നടപടികളെ കുറിച്ചും വിവരങ്ങള്‍ കൈമാറി. റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ അനിശ്ചിത കാല നിരാഹാര സമരം നാലാം ദിവത്തിലും തുടരുകയാണ്
ജനകീയ സമരസമിതുടെ സമരത്തിന് കലാപരിപാടികളുമായി കലാകാരന്‍മാരും പിന്തുണ നല്‍കുന്നുണ്ട്.