ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നതും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതുമായ എല്ലാ കുടുംബങ്ങളെയും ഇന്ന വൈകീട്ട് 6 മണിയ്ക്കകം ബന്ധുവീടുകളിലേക്കോ ദുരിതാശ്വസ ക്യാമ്പുകളിലേക്കോ മാറ്റിപാര്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എ.ഗീത തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസ്, റവന്യൂ, തൊഴില്‍, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ സഹായം നല്‍കണം. രാത്രി 7 നകം തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.