മികച്ച മാതൃശിശുസൗഹൃദ ആശുപത്രി അംഗീകാരം വയനാട് മെഡിക്കല്‍ കോളേജിന്
ദേശീയ ആരോഗ്യ മിഷന്റെ മികച്ച സേവനത്തിനുള്ള മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം വയനാട് മെഡിക്കല്‍ കോളേജിന് ലഭിച്ചു. സംസ്ഥാനത്താകെ 44 ആശുപത്രികളെയാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.പത്ത് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നല്‍കുന്നത്.നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും ആശുപത്രി അധികൃതര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും
ദേശീയ ആരോഗ്യ മിഷന്‍ ഐഎപി കേരള, എന്‍എന്‍എഫ് കേരള, കെ.യു.എച്ച് എസ് എസ്, യൂണിസെഫ്, കെഎ ഫ്ഒ’ ജി, ടി എന്‍ എ ഐ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്, പത്ത് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നല്‍കുന്നത്.നവജാത ശിശുക്കളില്‍ 6 മാസം മൂലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കാനും അതിന് ശേഷവും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുംഅമ്മക്കും, കുഞ്ഞിനും നല്‍കുന്ന മികച്ച പരിചരണം,മുലയൂട്ടലിന്റെ പ്രാധാന്യത്തെകുറിച്ചുള്ള. ബോധവല്‍ക്കരണം, കുട്ടികളുടെ വാര്‍ഡുകളില്‍ നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് എം ബി എഫ് എച്ച് ഐ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജിന് മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ കൂട്ടായ പരിശ്രമഫലമായാണ് ഇത്തരമൊരു നേട്ടത്തിന് പിന്നിലെന്ന് ആര്‍ എം ഒ ഡോ: അര്‍ജുന്‍ ജോസ് പറഞ്ഞു,