ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുല്‍പ്പള്ളി എരിയ സമ്മേളനം വിവിധ പരിപാടികളോടെ കേണിച്ചിറയില്‍ സംഘടിപ്പിച്ചു.എം.സി ജോസഫൈന്‍ നഗറില്‍ നടത്തിയ ഏരിയ സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു .ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേണിച്ചിറ ടൗണില്‍ രുഗ്മണി സുബ്രഹ്‌മണ്യന്‍ പതാക ഉയര്‍ത്തി. പ്രകടനത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന സമ്മേളനം കെ സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . പി കെ മോഹനന്‍ , നിര്‍മ്മല , ടി സി ബീന , ബിന്ദു ബാബു , ബീന വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.