മീനങ്ങാടി കമ്യൂണിറ്റി ഹാളിന് സമീപത്തെ തോട്ടത്തില്‍ അബൂബക്കറിന്റെ വീട്ടുമുറ്റത്തെ കിണറിന് ചുറ്റുമുള്ള മണ്ണാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞ് താഴ്ന്നത്. ഈ സമയം കിണറിന് സമീപത്തായി അബൂബക്കറിന്റെ മക്കളായ ഫാത്തിമയും ഫെമിനയുമാണ് ഉണ്ടായിരുന്നത്. ഇരുമ്പ് നെറ്റിട്ട കിണറിന് മുകളില്‍ കഴുകിയ പാത്രങ്ങള്‍ വെക്കുന്നതിനിടയിലാണ് കാല്‍ വെച്ച ഭാഗം കുഴിയുന്നതുപോലെ ഫെമിനക്ക് തോന്നിയത്. ഉടനെ അനുജത്തി ഫാത്തിമയെ വിളിച്ച് കാണിക്കുകയും ചെയ്തു. കിണറിനടുത്തെത്തിയ ഫാത്തിമ താഴ്ന്ന ഭാഗത്ത് അമര്‍ത്തി ചവിട്ടിയതും മണ്ണോടൊപ്പം താഴോട്ട് പോവുകയായിരുന്നെന്നാണ് ഫെമിന പറയുന്നത്.
വീഴ്ചക്കിടയില്‍ കയ്യില്‍ പിടുത്തം കിട്ടിയില്ലായിരുന്നെങ്കില്‍ വലിയൊരു അപകടത്തിനിടയാവുമായിരുന്നെന്ന് ഫെമിന പറയുന്നു. ഫാത്തിമയുടെ വലത് കൈ ഉരഞ്ഞ് ചെറിയ മുറിവ് പറ്റിയതല്ലാതെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് കുടുംബമുള്ളത്.
37 വര്‍ഷത്തോളം പഴക്കമുള്ള കിണറിന്റെ ചുറ്റുഭാഗവും മണ്ണില്ലാത്ത അവസ്ഥയിലാണ് കിണറുള്ളത്.