പൂതാടിയില്‍ മിനി പ്രകാശന്‍ പ്രസിഡന്റ് .
പൂതാടി പഞ്ചായത്ത് പ്രസിഡന്റായി മിനി പ്രകാശനെ തെരഞ്ഞെടുത്തു.പഞ്ചായത്ത് ഭരിക്കുന്നകോണ്‍ഗ്രസിലെ ധാരണ പ്രകാരമാണ് പുതിയ പ്രസിഡന്റായി മിനി പ്രകാശനെ തിരഞ്ഞെടുത്തത്.പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മിനി പ്രകാശനും എല്‍ഡിഎഫിലെ രുഗ്മണി സുബ്രഹ്‌മണ്യനും, ബിജെപിയിലെ സ്മിത സജിയുമാണ് മത്സരിച്ചത്.കോണ്‍ഗ്രസിന് 11 വോട്ടും എല്‍ഡിഎഫിന്റെ 8 അംഗങ്ങളില്‍ ഒരു അംഗത്തിന്റെവോട്ട് അസാധുവും ആയതോടെ 7 വോട്ടും ലഭിച്ചു. ബിജെപിക്ക് 3 വോട്ടും ലഭിച്ചു .
പൂതാടി പഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് 11 ഉം, എല്‍ഡിഎഫിന് 8ഉം ബിജെപിക്ക് 3 ഉം സീറ്റാണ് നിലവിലുളള കക്ഷി നില.
പ്രസിഡന്റായി തിരഞ്ഞെടുത്ത മിനി പ്രകാശന് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ ,
ബ്ലോക്ക് തല ജന പ്രതിനിധികള്‍ എന്നിവരുടെനേതൃത്വത്തില്‍ അനുമോദനയോഗവും സംഘടിപ്പിച്ചു .