വനമേഖലയില്‍ വേഗതാ നിയന്ത്രണ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം

0

വനമേഖലയില്‍ പോലീസ് ഡയറക്റ്റര്‍ ജനറല്‍ ഇറക്കിയ വേഗതാ നിയന്ത്രണ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ എല്ലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം .നിയമ പ്രകാരം വനമേഖലയില്‍ വാഹനവേഗത 30 കിലോമീറ്ററായിരിക്കും.വനമേഖലയില്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുമൂലം വന്യജീവികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് വര്‍ധിച്ചതോടെയാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം.

വൈല്‍ഡ് ലൈഫ് ഏരിയയില്‍ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ 2011 ലെ ഉത്തരവ് നടപ്പിലാക്കാനാണ് എല്ലാ ചീഫ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വന്യജീവികളുടെ ജീവനും, വനത്തിന്റെ സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പ്രഖ്യാപിച്ച മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ 30 കിലോമീറ്റര്‍ വേഗത പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് സൂചിപ്പിച്ചു കൊണ്ട് വനമേഖലകളില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും, അനുവദനീയമായ വേഗത നിലനിര്‍ത്തി വാഹനം ഓടിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും, നിയമവിരുദ്ധമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി സന്ദേശം നല്‍കുക എന്നിങ്ങനെയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.

ഇറക്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ബന്ധപ്പെട്ട ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും ഉറപ്പാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!