അശ്ലീല യൂ ട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി. നായര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിജയ് പി. നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ കളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.