ഒമിക്രോണ്‍ വ്യാപന പശ്ചാതലത്തില്‍ കര്‍ണ്ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രികാല കര്‍ഫ്യു കൂടാതെ ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ വാരാന്ത്യ കര്‍ഫ്യു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വയനാട് ജില്ലാ കളക്ടര്‍.
ഈ സാഹചര്യത്തില്‍ മൈസൂര്‍, ചാമരാജ് നഗര്‍, കുടക് ജില്ലകളിലെ സംസ്ഥാനന്തര ചെക്ക് പോസ്റ്റുകളുലൂടെയുള്ള പ്രവേശനം നിയന്ത്രിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ണാടകത്തിലേക്ക് യാത്രചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.