ഫുട്‌ബോളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ട്ടിക്കുന്നതിനും പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിനുമുള്ള വണ്‍ മില്യണ്‍ഗോള്‍ നടവയലില്‍ ആരംഭിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു നടവയല്‍ എച്ച് എസ് എസ് ഗ്രൗണ്ടില്‍ ഗോള്‍ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരി ഉപേക്ഷിക്കു ജീവിതം ലഹരിയാക്കു എന്ന മുദ്രാവാക്യമുയര്‍ത്തി വണ്‍ മില്യണ്‍ ഗോളുകളാണ് അടിക്കുന്നത്. ഈ മാസം 20 ന് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതോടെ ക്യാമ്പയിന്‍ സമാപിക്കും.
പഞ്ചായത്തംഗങളായ തങ്കച്ചന്‍ നെല്ലിക്കയം . എം എം പ്രസാദ് , ടി കെ സുധീരന്‍ , മിനി സുരേന്ദ്രന്‍ , ഗ്രേഷ്യസ് നടവയല്‍ , പി പി ജോസഫ് , ബിനു എം സി തുടങ്ങിയവര്‍ സംസാരിച്ചു .