രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള 10 കമ്പനികളുടെ പട്ടികയില്‍ കേരളാ വിഷന്‍ ഇടം നേടിയതിന്റെ ആഹ്‌ളാദ സൂചകമായി വിഷന്‍ സക്‌സസ് പദ്ധതിയില്‍ സൗജന്യ കേബിള്‍ കണക്ഷന്‍ വിതരണത്തിന് വയനാട്ടിലും തുടക്കം.ജില്ലാ തല വിതരണോദ്ഘാടനം കല്‍പ്പറ്റ വയനാട് വിഷന്‍ ഓഫീസില്‍ പുതിയ വരിക്കാരന്‍ ഗഫൂറിന് സൗജന്യ സെറ്റ് ടോപ് ബോക്‌സ് നല്‍കി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
സൗജന്യ സെറ്റ് ടോപ് ബോക്‌സും ഇന്റര്‍നെറ്റ് സേവനവും വയനാട്ടിലെ 100 കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും ചെറുതും വലുതുമായ സംഭവങ്ങള്‍ മുഖം നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട് വിഷന്‍ മാതൃകയും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും ഐസി ബാലകൃഷ്ണന്‍ പറഞ്ഞു.
ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മ ഇത്ര വലിയ സംഘശക്തിയായി വളരുകയും ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ കുത്തക മുന്‍നിരക്കാര്‍ക്ക് ഒപ്പം തല ഉയര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന കേരള വിഷന്‍ ബിസിനസ് മാതൃക ലോകത്ത് മറ്റൊരു ഇടത്തും ഇല്ലെന്നും കേരള വിഷന്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് 30 ലക്ഷം വീടുകളില്‍ കേരള വിഷന്റെ കണക്ഷന്‍ ഉണ്ടെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കേരള വിഷന്‍ ഡിജിറ്റല്‍ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് പിറകില്‍ അത്യധ്വാനമുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു .ഇന്റര്‍നെറ്റ് ടിവിയിലേക്ക് അതിവേഗം മാറ്റം സംഭവിക്കുകയാണെന്നും ഇത് കേബിള്‍ ടിവി പ്രവര്‍ത്തനത്തിന് വന്‍ വെല്ലുവിളിയാണെന്നും സംഷാദ് പറഞ്ഞു. സി ഒ എ വയനാട് ജില്ലാ പ്രസിഡണ്ടും വയനാട് വിഷന്‍ മാനേജിംഗ് ഡയറക്ടറുമായ പിഎം ഏലിയാസ് അധ്യക്ഷനായിരുന്നു. മേഖലാ ഭാരവാഹികളായ സി എച്ച് അബ്ദുള്ള,വിജിത്ത് വെള്ളമുണ്ട, കാസിം റിപ്പണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിഒഎ ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ബിജു ജോസ് നന്ദിയും പറഞ്ഞു. ഗൂഡല്ലൂര്‍ ഉള്‍പ്പെടെ മേഖലകളില്‍ നിന്നുള്ള കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും വയനാട് വിഷന്‍ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു