ആയിരം രൂപ പിഴയോടുകൂടി പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരും. തീയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇങ്ങനെവന്നാല്‍ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.പാന്‍ അസാധുവായാല്‍ 30 ദിവസത്തിനകം 1000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം.
വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല.http://www.incometax.gov.inവെബ്‌സൈറ്റില്‍ഘശിസ Aadhaarക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാണു ബന്ധിപ്പിക്കേണ്ടത്. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെന്‍ഡര്‍ എന്നിവ ഒരുപോലെയായിരിക്കണം. വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് സേവാ കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് ഓതന്റിക്കേഷന്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാം.
ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓണ്‍ലൈന്‍ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:uidai.gov.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുത്തശേഷം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക. പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. അതിനുശേഷം സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കി ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി. തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.www.nsdl.comല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും
എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം: UIDPAN എന്ന് ടൈപ്പ് ചെയ്യുക. സ്പേസ് ഇട്ട ശേഷം ആധാര്‍ നമ്പര്‍ നല്‍കുക. വീണ്ടും സ്പേസ് ഇട്ട ശേഷം പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോര്‍മാറ്റ്. 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാന്‍. ആധാറുമായി പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.