വിദ്യാര്‍ത്ഥി സംഘര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിക്ക് പരിക്ക്
മാനന്തവാടിയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിക്ക് പരിക്ക്. പരിക്കേറ്റത് തരുവണ പൂന്തോട്ടത്തില്‍ ഉമ്മറിന്റെ മകന്‍ മുഹമദ് സിനാന്‍ (19) ന്. കേസെടുത്ത് മാനന്തവാടി പോലീസ്.കഴിഞ്ഞ ദിവസമാണ് കോളേജില്‍ ഒരേ ബാച്ചില്‍ പഠിക്കുന്ന ഡിഗ്രി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.കോളേജില്‍ ഒരു കുട്ടിയെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതെന്ന് മുഹമദ് സിനാല്‍ പറഞ്ഞു.
പരിക്കേറ്റ മുഹമദ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഘര്‍ഷത്തില്‍ മാനന്തവാടി പോലീസ് കേസും എടുത്തു.
മുഹമദിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മുഹമദ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ മാനന്തവാടി പോലീസ് കേസും എടുത്തു. സംഘര്‍ഷത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി കോളേജ് അധികൃതര്‍ വ്യക്തമാക്കി.