വീട് കുത്തിതുറന്ന് മോഷണം: രണ്ട് പ്രതികളടക്കം മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

0

ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളടക്കം മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ ബത്തേരി പോലിസിന്റെ പിടിയില്‍.പാലക്കാട് ആലത്തൂര്‍ കണ്ണമ്പാറ സുബൈര്‍മന്‍സില്‍ സുലൈമാന്‍(60) കോഴിക്കോട് താമരശ്ശേരി തച്ചപ്പെയില്‍ മുഹമ്മദ് നിസാര്‍ (31) എന്നിവരെയാണ് ബത്തേരി പോലിസ് പിടികൂടിയത്.ഇവരെ കര്‍ണാടകയില്‍ നിന്നുമാണ് ബത്തേരി പോലിസ് പിടികൂടിയത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് പനക്കൽ ചന്ദ്രൻ (63) പിടിയിലായി. ഇയാളുടെ പേരിൽ നിലവിൽ കേസുള്ള ചാലക്കുടി പോലിസിന് ചന്ദ്രനെ കൈമാറി.

ഈക്കഴിഞ്ഞ അഞ്ചാം തിയതി കല്ലൂര്‍ 66ല്‍ കുതിരോടത്ത് ചോലയില്‍ പോക്കറിന്റെ വീട്ടില്‍ നിന്നാണ് 10 പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. നിലവില്‍ കേസുള്ള ചാലക്കുടി പോലിസിന് ചന്ദ്രനെ കൈമാറി. മൂവരും അനവധി മോഷണ കേസ്സുകളിലെ പ്രതികളാണ്. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം എ സന്തോഷ് കുമാര്‍, എസ്‌ഐമാരായ സി എം സാബു, കെ വി ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!
04:08