ജില്ലയിലെ അറിയിപ്പുകള്‍(08.06.2023)
പാരാലീഗല്‍ വളണ്ടിയര്‍ നിയമനം
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ സേവന തല്‍പ്പരരായ രാഷ്ട്രീയ പ്രവര്‍ത്തകരല്ലാത്ത യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം മാനന്തവാടി കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20 നകം ലഭിക്കണം. ഫോണ്‍: 8281668101.
സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളില്‍ വായ്പ അനുവദിക്കുന്നതിനായി യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാതുക 7 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 20 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം- 082017 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0484 2971400, 8590605259.
ഹിന്ദി അധ്യാപക കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സ് അടൂര്‍ സെന്ററിലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്കും ബി.എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 30 നകം പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04734 296496, 8547126028.
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്സ്. പ്ലസ് ടു പാസ്സായ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 0495 2301772, 8590605275.
മെഗാ തൊഴില്‍ മേള 24 ന്
വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ജൂണ്‍ 24 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്തുനിന്നുമുളള പ്രമുഖ സ്വകാര്യ തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04936 202534.
ടെണ്ടര്‍ ക്ഷണിച്ചു
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ആയുരാരോഗ്യസൗഖ്യം പദ്ധതിയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 22 ന് ഉച്ചയ്ക്ക് 1 നകം മീനങ്ങാടി സി.എച്ച്.സിയില്‍ ലഭിക്കണം. ഫോണ്‍: 04936 247290.