ആശങ്കയിലായി പുഞ്ചകര്‍ഷകര്‍

0

ജില്ലയിലെ പാടശേഖരങ്ങളില്‍ പുഞ്ചനെല്‍കൃഷി വിളവെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അങ്ങിങ്ങായി പെയ്യുന്ന മഴ കര്‍ഷക മനസ്സില്‍ ആശങ്കയുണ്ടാക്കുന്നു.മിക്ക പാടങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ പാകമായി.തൊഴിലാളി ക്ഷാമത്താല്‍ വലയുന്ന കര്‍ഷകര്‍ക്ക് കാലവര്‍ഷം തുടങ്ങും മുമ്പ് ഉള്ള നെല്ലും ,വൈക്കോലും എങ്ങനെ കൊയ്ത് എടുക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

 

പാട്ടത്തിനെടുത്തും ,പകുതി നെല്ല് എന്ന വ്യവസ്ഥയിലുമാണ് മിക്കവരും കൃഷി ചെയ്തത് .രാസവള വില വര്‍ദ്ധനവിലും ,തൊഴിലാളികള്‍ക്ക് വലിയ കൂലി നല്കിയും ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമായപ്പോള്‍ കാലാവസ്ഥ ചതിച്ചു .മഴ നനയാതെ നെല്‍മണി എങ്ങനെ കൊയ് തെടുക്കും , എന്ന ആശങ്കയാണ് ഉള്ളതെന്ന് കാവടം പാടത്ത് കൃഷിയിറക്കിയ ശ്രേയസ് ചൈതന്യ സ്വാശ്രയ സംഘത്തിലെജോസ് എന്ന കര്‍ഷകന്‍ പറയുന്നു .

കര്‍ഷകര്‍ക്ക് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യത്തിന് കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ലഭ്യമാക്കണം .ഇതിന് വരുന്ന ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം ,കാലാവസ്ഥ ഈ രിതിയില്‍ തുടര്‍ന്നാല്‍ മിക്ക കര്‍ഷകര്‍ക്കും ഒരു മണി നെല്ല് പോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കുക .

 

Leave A Reply

Your email address will not be published.

error: Content is protected !!