സാക്ഷാത്കാരത്തിന് തുടക്കം

വയനാട്ടുകാരുടെ സ്വപ്നം  പൂവണിയുന്നു. ആനക്കാംപൊയില്‍ മേപ്പാടി തുരങ്കപാതയുടെ പ്രോജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

0

കോഴിക്കോട് ആനക്കാംപൊയില്‍ മേപ്പാടി തുരങ്കപാതയുടെ പ്രോജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആനക്കാംപൊയിലിന് സമീപമുള്ള മറിപ്പുഴയിലെ സ്വര്‍ഗ്ഗം കുന്നില്‍ നിന്നും ആരംഭിച്ച വയനാടിലെ മേപ്പാടിക്ക് സമീപത്തേക്ക് എത്തിച്ചേരുന്ന രീതിയിലാണ് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നത്.

തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളം വരും എന്നാണ് കണക്കുകൂട്ടുന്നത.് മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. തുരങ്കപാത 20 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ ബഡ്ജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.  കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് സര്‍വ്വേയുടെ വിശദ പദ്ധതി രൂപരേഖ തയ്യാറാക്കല്‍ ചുമതല. റെയില്‍വേ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാര്‍ സര്‍വേ നടപടി ആരംഭിച്ചു.കിഫ്ബിയുടെ സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്.

70 മീറ്റര്‍ നീളത്തില്‍ മറിപ്പുഴയ്ക്ക് കുറുകെ രണ്ടുവരി പാലം സ്വര്‍ഗ്ഗം കുന്നിലേക്ക് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ റോഡ,് ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടുവരി തുരങ്കപാത എന്നിവയാണ് പദ്ധതിയില്‍  ഉണ്ടാവുക

Leave A Reply

Your email address will not be published.

error: Content is protected !!