ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ അധികമായി കൊണ്ടുപോയാല്‍ പിഴ ഈടാക്കില്ല,

0

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ റോഡ് ക്യാമറ പിഴ ഈടാക്കുന്നത് തുടങ്ങും. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ അധികമായി കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇരുചക്രവാഹനങ്ങളില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാല്‍ പിഴ ചുമത്തില്ല. പക്ഷേ നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കണം.പിഴയീടാക്കല്‍ ഓഡിറ്റിങിന് വിധേയമാണ്. പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള ഇളവുകള്‍ മാത്രമേ അനുവദിക്കു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ നിയമലംഘകര്‍ക്ക് ചെല്ലാന്‍ അയക്കുന്നത് ആരംഭിക്കും. ഇവര്‍ക്ക് ആവശ്യമെങ്കില്‍, പിഴയ്‌ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ക്ക് അപ്പീല്‍ നല്‍കാം. സംസ്ഥാനത്തെ 692 റോഡ് ക്യാമറകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.

 

Leave A Reply

Your email address will not be published.

error: Content is protected !!