കാലവര്‍ഷം ഇതുവരെ തകര്‍ന്നത് 10 വീടുകള്‍

0

 

മാനന്തവാടി താലൂക്കില്‍ മഴയില്‍ പത്ത് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.താലൂക്കില്‍ ഏറ്റവും കൂടുതല്‍ മഴപ്പെയ്തത് നിരവില്‍പുഴ മട്ടിലയത്താണ്.പതിനഞ്ച് മില്ലിമീറ്റര്‍ മഴയാണ് മട്ടിലയത്ത് ലഭിച്ചത്.സര്‍വ്വ സജ്ജമായി റവന്യൂ വകുപ്പ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെങ്കിലും ആശങ്ക പ്പെടെണ്ട സാഹചര്യമില്ലെന്ന് റവന്യു വകുപ്പ്. മഴയില്‍ പുഴകളിളിലും തോടുകളിലും വെള്ളം കയറിയിട്ടുണ്ടെങ്കിലും കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.മഴ കനത്ത് പെയുന്നുണ്ടെങ്കിലും ക്യാമ്പുകളും മറ്റും തുടങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു വകുപ്പ് പറയുന്നു.

മാനന്തവാടി താലൂക്കില്‍ പരക്കെ മഴയുണ്ടെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് വരെ താലൂക്കില്‍ പത്ത് വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ തലപ്പുഴയില്‍ കുന്നത്ത് നാസറിന്റെ വീട് മണ്ണിടിഞ്ഞ് ഭാഗീകമായി തകര്‍ന്നു.മഴയ്ക്ക് മുന്‍പേ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രകാരം പുഴകളും തോടുകളിലേയും തടസങ്ങള്‍ നീക്കി വെള്ളത്തിന് ഒഴുകാനുള്ള സാഹചര്യം ഒരുക്കിയതിനാലാണ് പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകാത്തത്.ഇന്ന് പുലര്‍ച്ചെ തലപ്പുഴ കാപ്പിക്കളത്ത് കുന്നത്ത് നാസറിന്റെ വീട് മണ്ണിടിഞ്ഞ് ഭാഗീകമായി തകരുകയും സംരക്ഷണഭിത്തി പൂര്‍ണ്ണമായി തകരുകയും ചെയ്തു. പതിനഞ്ച് മില്ലിമീറ്റര്‍ മഴയാണ് മട്ടിലയത്ത് ലഭിച്ചു. ഇവിടെ റവന്യു വകുപ്പിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ട്. താഴന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെങ്കിലും ആശങ്ക പ്പെടെണ്ട സാഹചര്യമില്ലെന്ന് റവന്യു വകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!