പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനാകില്ല : മുഖ്യമന്ത്രി

0

പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാന്‍ സാധിക്കൂ. ഒരു വര്‍ഷമാണ് സാധാരണ ഗതിയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടാന്‍ പി എസ് സിക്ക് ശുപാര്‍ശ നല്‍കുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസം വന്നിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മുഴുവന്‍ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. പി എസ് സിയുടെ യശസ് താഴ്ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അഭിപ്രായപ്പെട്ടു.ഇതിനിടെ സര്‍ക്കാര്‍ പിടി വാശി ഉപേക്ഷിച്ച് ഉദാര സമീപനം സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു . കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനത്തിന് സര്‍ക്കാര്‍ കോപ്പുകൂട്ടുന്നു. കരവന്നൂര്‍ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് പി എസ് സി യെ താഴ്ത്തരുതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!