സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി

0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി. വേതന കുടിശ്ശികയും ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

രാവിലെ 8 മുതൽ 11 മണി വരെ ഒപിയും എലെക്റ്റിവ് ശസ്ത്രക്രിയകളും മാറ്റി വച്ചായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗവും, കൊവിഡ് ചികിത്സയും മുടക്കിയില്ല. ഇന്ന് മുതൽ അധ്യാപനം, മെഡിക്കൽ ബോർഡ് യോഗങ്ങൾ, പേ വാർഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടികൾ , നോൺ കോവിഡ് മീറ്റിംഗുകൾ എന്നിവ കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ ബഹിഷ്കരിക്കും.

 

2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നൽകണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 9ന് അനിശ്ചിതകാല സമരം തുടങ്ങാനാണ് കെജിഎംസിടിഎ യുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!