ബി.എസ്.എന്‍.എല്‍. ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു 188 രൂപയ്ക്ക് 220 രൂപയുടെ കോളും വണ്‍ ജിബി ഡാറ്റയും
കൊച്ചി: ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും.
389 രൂപയ്ക്ക് ഒരുമാസത്തേക്ക് 460 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കും. വിവിധ ടോപ് അപ്, റീചാര്‍ജ് കൂപ്പണുകള്‍ക്ക് ഓണം ഓഫറായി മുഴുവന്‍സമയമൂല്യം ലഭിക്കും. കൂടാതെ വോയ്സ്‌എസ്.എം.എസ്. എസ്.ടി.വി. കോമ്ബോ തുടങ്ങിയ റീചാര്‍ജുകള്‍ കേരളത്തിനു പുറത്തും ഉപയോഗിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബി.എസ്.എന്‍.എല്‍. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സി. രാജേന്ദ്രന്‍ എം.പി.മാരായ ഇന്നസെന്റിനും സി.എന്‍. ജയദേവനും നല്‍കിക്കൊണ്ടാണിത് ഉദ്ഘാടനം ചെയ്തത്.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പൊലീസ് സേനാംഗം കൊല്ലപ്പെട്ടു. നാലു സി.ആര്‍.പി.എഫ് സൈനികരുള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഒളിച്ചിരുന്ന തീവ്രവാദികള്‍ പുലര്‍ച്ചെ 4.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. മൂന്നു തീവ്രവാദികളാണ് സുരക്ഷാ ജീവനക്കാര്‍ നേരെ വെടിയുതിര്‍ത്തതെന്നാണ് സൂചന. തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് വെടിയുതിര്‍ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.