കോവിഡ് പ്രതിരോധം: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

0

കോവിഡ് പ്രതിരോധം:
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ 30 വരെ വിലക്ക്

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍ ഒറ്റക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

കല്ല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ട് മണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുവാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ നിന്നും അനുമതി വാങ്ങണം.

ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കര്‍ശനമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെ ടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!