വനത്തിന്റെ സ്വാഭാവികത തിരികെ കൊണ്ടുവരുക എന്നലക്ഷ്യത്തോടെ സോഷ്യല്‍ ഫോറസ്ട്രിയും പഞ്ചായത്തുമായി ചേര്‍ന്ന് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നട്ട ഫലവൃക്ഷ തൈകള്‍ക്കാണ് കത്തുന്ന വേനലില്‍ തൊഴിലാളികള്‍ വെള്ളം പകരുന്നത്.നൂല്‍പ്പുഴയിലെ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പിലാക്കാവ്, പാമ്പുംകൊല്ലി, മണിമുണ്ട് വനമേഖലയില്‍ നട്ട ഫല വൃക്ഷ തൈകള്‍ക്കാണ് കത്തുന്ന വേനലില്‍ തൊഴിലാളികള്‍ വെള്ളം പകരുന്നത്.
വനത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തി വനത്തിന്റെ സ്വാഭാവികത തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വെച്ചുപിടിപ്പിച്ച തൈകാണ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നനയ്ക്കുന്നത്. നൂല്‍പ്പുഴയിലെ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പിലാക്കാവ്, പാമ്പുംകൊല്ലി, മണിമുണ്ട് വനമേഖലയില്‍ നട്ട ഫല വൃക്ഷ തൈകള്‍ക്കാണ് കത്തുന്ന വേനലില്‍ തൊഴിലാളികള്‍ വെള്ളം പകരുന്നത്. വനാതിര്‍ത്തിയിലെ ചെറിയ കുളത്തില്‍ നിന്നും വെള്ളം തലചുമടായി എത്തിച്ചാണ് തൈകള്‍ക്ക് വെള്ളം ഒഴിക്കുന്നത്. പേര, പുളി, നെല്ലി, തണല്‍ വൃക്ഷങ്ങള്‍ തുടങ്ങിയവയാണ് വനത്തിനുള്ളില്‍ വെച്ചിപടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെയാണ് തൈകള്‍ നട്ടത്. തുടര്‍ന്ന് വേനല്‍മഴ ലഭിക്കാതായതോടെയാണ് തൈകളെ സംരക്ഷിക്കാന്‍ തൊഴിലുറപ്പില്‍ തന്നെ ഉള്‍പ്പെടുത്തി വെള്ളം നനയ്ക്കുന്നത്. ബോര്‍ഡര്‍ പ്ലാന്റേഷന്‍ പദ്ധതി പ്രകാരം സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്നാണ് നൂല്‍പ്പുഴ പഞ്ചായത്ത് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി 15 ഹെക്ടര്‍ വനഭൂമിയില്‍ തൈകള്‍ നട്ടിരിക്കുന്നത്. ഇതിനുപുറമെ ഉള്‍വനത്തില്‍ വനീകരണം പദ്ധതി പ്രകാരം മുളംതൈകളും വെച്ചുപിടിപ്പിക്കുന്നുണ്ട്.