ബസ് ഓട്ടോ ടാക്സി നിരക്ക് വര്‍ധനവില്‍ തീരുമാനം ഇന്ന്

0

ബസ് ഓട്ടോ ടാക്സി നിരക്ക് വര്‍ധനവില്‍ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വര്‍ധനവില്‍ തീരുമാനം എടുക്കും. ബസ് മിനിമം ചാര്‍ജ് പത്തു രൂപ ആകും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്‌ക്കാരിക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ കമ്മീഷനെയും മന്ത്രിസഭ യോഗം നിയോഗിക്കും.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ , ടാക്സി ചാര്‍ജും കൂട്ടിയെന്ന വാര്‍ച്ച വരുന്നത് മാര്‍ച്ച് 30നായിരുന്നു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ലെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!