അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ എസ്എസ്‌കെയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കം.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന അധ്യാപക സംഗമം ഈ മാസം 26 ന് സമാപിക്കും. മീനങ്ങാടിക്ക് പുറമെ പനമരം, കാക്കവയല്‍, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. 300 ഓളം അധ്യാപകരാണ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടാന്‍ പരിപാടിയിലേക്കെത്തിയത്.
ജില്ലയില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായുള്ള ”ഒപ്പം’ അവധിക്കാല അധ്യാപക ശാക്തീകരണ പരിപരിപാടിക്കാണ് കഴിഞ്ഞ ദിവസം മീനങ്ങാടിയില്‍ തുടക്കമായത്. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പ്രഗല്‍ഭരായ ഫാക്കല്‍റ്റികളാണ് ഒന്നാം ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. അനില്‍ ,രജിത, സഹദേവന്‍ എന്നിവര്‍ക്കാണ് മീനങ്ങാടിയിലെ അധ്യാപക സംഗമത്തിന്റെ ഏകോപന ചുമതല.പാട്ടും കഥകളുമായി ആസ്വാദ്യകരമായാണ് ക്ലാസുകള്‍ നടക്കുന്നത്. 300 ഓളം അധ്യാപകരാണ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടാന്‍ പരിപാടിയിലേക്കെത്തിയത്. സബ്ജക്ടീവ് ക്ലാസുകള്‍ക്ക് പുറമെ പോക്‌സോ, ഭിന്നശേഷി തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.