തിരുവനന്തപുരം: 51 -മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച സിനിമയായും ജോണ്‍ സാമുവലിന്റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍’ മികച്ച ചലച്ചിത്ര ലേഖനമായും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയിലേയും ഗാനം ആലപ്പിച്ച നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.
ജയസൂര്യയെ കൂടാതെ ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ അവസാന റൗണ്ടില്‍ മത്സരിച്ചത്. തീയറ്ററുകളിലും ഒ ടി ടി പ്ലാറ്റ് ഫോമുകളിലുമായി റിലീസ് ചെയ്ത് ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയ്ക്കായി വന്നത്.നടിയും സംവിധായികയുമായി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്.
കന്നഡ സംവിധായകന്‍ പി ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍, ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍ ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങളായിരുന്നു.
മറ്റ് പുരസ്‌കാരങ്ങള്‍മികച്ച സ്വഭാവ നടന്‍: സുധീഷ്മികച്ച സ്വഭാവനടി: ശ്രീരേഖമികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയംമികച്ച ചിത്ര സംയോജകന്‍: മഹേഷ് നാരായണന്‍മികച്ച പിന്നണി ഗായിക: നിത്യ മാമന്‍മികച്ച ഗായകന്‍: ഷഹബാസ് അമന്‍മികച്ച സംഗീത സംവിധായന്‍: എം ജയചന്ദ്രന്‍ (സൂഫിയും സുജാതയും)മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലിമികച്ച തിരക്കഥാകൃത്ത്: ജിയോ ബേബിമികച്ച ബാലതാരം (ആണ്‍): നിരഞ്ചന്‍ എസ്മികച്ച ബാലതാരം (പെണ്‍): അരവ്യ ശര്‍മ്മമികച്ച കഥാകൃത്ത്: സെന്ന ഹെഗ്‌ഡേമികച്ച ഛായാഗ്രാഹകന്‍: ചന്ദ്രു സെല്‍വരാജ്