കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് മുന്നോടിയായുള്ള ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പറളിക്കുന്ന് പ്രദേശത്ത് വ്യാപകമായി നാശ നഷ്ട്ടമുണ്ടായത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കവുങ്ങുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ നിലം പതിച്ചു. കൂടാതെ മണ്ണന്‍ കണ്ടി സലീമിന്റെ വീടിന്റെ മുകളിലേക്ക് അമ്പഴങ്ങ മരം വീണ് അടുക്കള ഭാഗം തകര്‍ന്നു. വീടിനും വിള്ളലുകള്‍ വീണിട്ടുണ്ട്.ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ പൊട്ടി വീണതിനാല്‍ പ്രദേശത്ത് ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു.പ്രകൃതിക്ഷോഭം മൂലംകൃഷി നശിച്ചവര്‍ക്കും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും അടിയന്തിര സഹായമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.