കോവിഡ് കേസുകൾ കൂടുന്നു; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

0

രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

പരിശോധനകൾ കാര്യക്ഷമമാക്കണമെന്നും കോവി‍‍ഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വാക്സിനേഷൻ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ജില്ലകൾ തോറും പരിശോധന നടത്തി കോവിഡ് കേസുകൾ നിരീക്ഷിക്കണമെന്നും വെള്ളിയാഴ്ച അയച്ച കത്തിൽ പറയുന്നു.

എണ്ണൂറോളം കേസുകളാണ് ദിവസവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ– 2,300, മഹാരാഷ്ട്ര –2100 കേസുകളുമാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!