പുതിയ തൊഴില്‍ നിയമ ഭേദഗതി വരുന്നു

0

ഇന്ത്യയില്‍ പുതിയ തൊഴില്‍ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികള്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയില്‍ മാറ്റം വരും.2019 ല്‍ പാര്‍ലമെന്റില്‍ പാസായ ലേബര്‍ കോഡ് 29 കേന്ദ്ര ലേബര്‍ നിയമങ്ങള്‍ക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതല്‍ പുതിയ ലേബര്‍ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തില്‍ വരാന്‍ വൈകുന്നതിന് കാരണം. സാമൂഹിക സുരക്ഷ, ലേബര്‍ റിലേഷന്‍സ്, തൊഴില്‍ സുരക്ഷ, ആരോഗ്യവും തൊഴില്‍ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ ലേബര്‍ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പുതിയ തൊഴില്‍ നിയമം വരുന്നതോടെ തൊഴില്‍ ദാതാവിന് തൊഴില്‍ സമയം നിശ്ചയിക്കാം. എട്ട് മണിക്കൂര്‍ ജോലിയെന്ന മാനദണ്ഡം ബാധകമാകില്ല. 9-12 മണിക്കൂര്‍ വരെ ജോലി സമയം നീട്ടാം. പക്ഷേ എത്ര മണിക്കൂര്‍ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും.തൊഴിലാളിയുടെ ശമ്പളത്തിലും വ്യത്യാസം വരും. പുതിയ തൊഴില്‍ നിയമം വരുന്നതോടെ ഗ്രോസ് സാലറിയുടെ 50 ശതമാനം ബേസിക്ക് സാലറിയായിരിക്കും. ഇതോടെ പിഎഫിലേക്കുള്ള സംഭാവന വര്‍ധിക്കും. കൈയില്‍ ലഭിക്കുന്ന ശമ്പളം കുറയുമെന്ന് ചുരുക്കം.ജീവനക്കാരന്‍ അവസാനമായി ജോലി ചെയ്ത ദിവസത്തിന് രണ്ട് ദിവസത്തിനകം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് പുതുക്കിയ നിയമത്തില്‍ പറയുന്നു. നിലവില്‍ 45-60 ദിവസം വരെയാണ് മുഴുവന്‍ പണവും നല്‍കാന്‍ സ്ഥാപനങ്ങള്‍ എടുക്കുന്ന സമയം. തൊഴിലാളിയെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നാല്‍ രണ്ട് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ കൊടുക്കാനുള്ള മുഴുവന്‍ തുകയും നല്‍കേണ്ടി വരും.

 

Leave A Reply

Your email address will not be published.

error: Content is protected !!