ഒരുമിച്ച് നടക്കാം വര്‍ഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ചിന്റെ വടക്കന്‍ മേഖല ജാഥക്ക് വയനാട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആരംഭിച്ച് ജാഥ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം വര്‍ഗീയതയുടെ ശവപറമ്പായി മാറി.പൊതു മേഖലാസ്ഥാപനങ്ങള്‍ വിറ്റൊഴിച്ചതിലൂടെ രാജ്യത്ത് തൊഴിലിലിലായ്മ വര്‍ധിച്ചു വെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ സതീഷ് കരടിപ്പാറ അധ്യക്ഷനായി. മീനങ്ങാടില്‍ നടന്ന സ്വീകരണയോഗത്തില്‍ ബിമല്‍ ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന പ്രസിസന്റ് എന്‍ അരുണ്‍ ജാഥാ ക്യാപ്റ്റനും , വൈസ് പ്രസിഡന്റുമാരായ കെ ഷാജഹാന്‍, പ്രസാദ് പറേരി, അഡ്വ. വിനീത വിന്‍സെന്റ്, വൈസ് ക്യാപ്റ്റന്‍മാരും, കെ കെ സമദ് ഡയറക്ടറുമായ ജാഥയാണ് ജില്ലയില്‍ പര്യടനം നടത്തിയത്. വിവിധ സ്വീകര കേന്ദ്രങ്ങളില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, സംസ്ഥാന വൈസ് പബ്രസിഡന്റ് കെ വി രജീഷ് പ്രസംഗിച്ചു. കല്‍പറ്റയില്‍ നടന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മുട്ടില്‍, കല്‍പറ്റ എന്നീ സ്ഥലങ്ങളിലാണ് ജാഥാ സ്വീകരണം. മേയ് 15 ന് തിരുവനന്തപുരത്ത് നിന്നും,17 ന് കാസര്‍ഗോഡു നിന്നും ആരംഭിച്ച ജാഥകള്‍ 28 തൃശൂരില്‍ സമാപിക്കും.