വയനാട് വിഷന്‍ അവതാരകന്‍ ധനേഷ് ഇനി വെള്ളിത്തിരയില്‍

0

ശരത് ചന്ദ്രന്‍ വയനാടിന്റെ സംവിധാനത്തില്‍ നാളെ പുറത്തിറങ്ങുന്ന വയനാടിന്റെ കഥ പറയുന്ന ‘ചതി’ എന്ന ചിത്രത്തിന്റെ ക്രീയേറ്റീവ് കോണ്‍ട്രിബൂട്ടറായി വയനാട് വിഷന്‍ അവതാരകന്‍ ധനേഷ് ദാമോദറും. 12 വര്‍ഷത്തിലധികമായിവയനാട് വിഷന്‍ അവതാരകനാണ്.വയനാട് ജില്ലയിലെ ആദ്യത്തെ പ്രൊഫഷണല്‍ സ്റ്റേജ് ആങ്കറായ ധനേഷ് സിനിമ, ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം ഇന്ത്യയിലും, വിദേശത്തും നിരവധി വേദികളില്‍ അവതാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തോടെ ‘ചതി ‘ യില്‍ പിന്നണി തിരക്കുകള്‍ക്കിടയിലും വില്ലേജ് ഓഫീസറായും ധനേഷ് സ്‌ക്രീനിലെത്തുന്നുണ്ട്.പുത്തുമല ഉരുള്‍പൊട്ടല്‍ പ്രമേയമാക്കി ശരത് ചന്ദ്രന്‍ വയനാട് ഒരുക്കി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘The shock ‘, കിരണ്‍ കമ്പ്രത്തിന്റെ ‘ജനാസ’ ശ്രീകാന്ത് ദിവാകറിന്റെ ‘The Hunter’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തോടെ ‘ചതി ‘ യില്‍ പിന്നണി തിരക്കുകള്‍ക്കിടയിലും വില്ലേജ് ഓഫീസര്‍ ആയി സ്‌ക്രീനിലും എത്തുന്നുണ്ട്.എല്ലാറ്റിനും നന്ദിയോടെ സ്മരിക്കുന്നത് സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാടിനെ തന്നെ.വയനാട്ടിലെ ഗോത്ര വര്‍ഗ്ഗത്തിന്റെ കഥ പറയുന്ന ‘ചതി ‘ പ്രേക്ഷകര്‍ക്ക് ഒരു നല്ല ചലച്ചിത്ര അനുഭവമാക്കി മാറ്റിയത് തന്റെ ഗുരു കൂടിയായ സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാടിന്റെയും, മറ്റ് ടെക്‌നിഷ്യന്‍സിന്റെയും കഠിന പ്രയത്നം കൊണ്ടാണെന്നും ധനേഷ് പറയുന്നു . ജാഫര്‍ ഇടുക്കി, ലാല്‍ജോസ്, അബു സലിം, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍,അഖില നാഥ്, ഋതു തുടങ്ങിയവര്‍ക്കൊപ്പം വയനാട്ടിലെ കഴിവുള്ള നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ‘ചതി’ നാളെ തിയേറ്ററില്‍ എത്തുമ്പോള്‍ ഏറെ സന്തോഷത്തിലാണ് ധനേഷ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!