ക്രിസ്മസ് ന്യൂയര്‍ സെപഷ്യല്‍ ഡ്രൈവ് പട്രോളിങ്ങിന്റെ ഭാഗമായി പുല്‍പള്ളി മുള്ളന്‍കൊല്ലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായ് നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍.പുല്‍പ്പള്ളി സ്വദേശി ജോസഫ് ,മാനന്തവാടി സ്വദേശി തങ്കപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.ബൈര കുപ്പയില്‍ നിന്നും ചില്ലറ വില്‍പനക്ക് വേണ്ടി കടത്തി കൊണ്ടു വരികയായിരുന്ന കഞ്ചാവാണ് ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ധനനും സംഘവും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ , ഇ.വി.ശിവന്‍. പ്രിവന്റീവ് . ഓഫീസര്‍ , വി.എ ഉമ്മര്‍ , ര.സ . ഷാജി, ജ.ഗ. മനോജ് കുമാര്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.