മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മന്ത്രി എ.കെ ബാലനാണ് 50-ാംസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്.
അവാര്‍ഡുകള്‍ ഇങ്ങനെ:
ചലച്ചിത്രവിഭാഗം…
മികച്ച ചിത്രം വാസന്തി , ഷിനോസ് റഹ്‌മാന്‍,ഷിനോജ് റഹ്‌മാന്‍
മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ, മനോജ് കാന
മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് , ചിത്രം വികൃതി , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
മികച്ച നടി കനി കുസൃതി ചിത്രം ബിരിയാണി
മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ട്
മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം
മികച്ച ചിത്രസംയോജകന്‍ കിരണ്‍ ദാസ്
മികച്ച ഗായകന്‍ നജീം അര്‍ഷാദ്
മികച്ച ഗായിക മധുശ്രീ നാരായണന്‍
ജനപ്രിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച നവാഗതസംവിധായകന്‍ രതീഷ് പൊതുവാള്‍ , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
പ്രത്യേക പരാമര്‍ശം
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നിവിന്‍ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം അന്ന ബെന്‍