പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നയരേഖയുമായി കോണ്‍ഗ്രസ്

0

പ്രാദേശികമായ ബഹുജനസമ്പര്‍ക്കം വര്‍ധിപ്പിച്ചാല്‍മാത്രമേ പാര്‍ട്ടിയെ ശക്തിപെടുത്താന്‍ കഴിയുകയുള്ളൂവെന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് നയരേഖ. ആശുപത്രികള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യണമെന്നും നയരേഖയില്‍ പറയുന്നു.സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന കെപിസിസി ലീഡേഴ്സ് മീറ്റിലാണ് പാര്‍ട്ടിയെ ശക്തിപെടുത്താന്‍ നയരേഖ പുറത്തിറക്കിയിരിക്കുന്നത്.

നിലവിലെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി പിന്നോട്ടടിക്കുമെന്നും അതിനാല്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട പോകാനുമാണ് പാര്‍ട്ടിതീരുമാനം. ഇതിനായി പ്രാദേശികമായ ബഹുജനസമ്പര്‍ക്കം വര്‍ധിപ്പിക്കണം. സംസ്ഥാനതലത്തില്‍ നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടി അതേ പ്രാധാന്യത്തോടെ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ പെര്‍ഫോമന്‍സ് അസസ്മെന്റ് കമ്മറ്റി രൂപീകരിക്കും. കെപിസിസി അടക്കമുള്ള സംഘടനകളുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ സ്ഥിരം സംവിധാനം രൂപീകരിക്കാനും ലീഡേഴ്സ മീറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ മുഴുവന്‍സമയ ഇലക്ഷന്‍ മാനേജ്കമ്മറ്റി സംസ്ഥാന ജില്ലതലങ്ങളില്‍ രൂപീകരിക്കും. സംഘടനയുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തി പരിഹാരംകാണാന്‍ കെ പിസിസി ഡിസിസി തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥി യുവജന വനിത വിഭാഗങ്ങള്‍ക്കുപുറമെ അംഗനവാടി ജീവനക്കാര്‍, മലയോര കര്‍ഷകര്‍ പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങള്‍ എന്നിവയിലും കൂടുതല്‍ ശ്രദ്ധചെലുത്തും എന്നിവയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അവതരിപ്പിച്ച നയരേഖയിലെ പ്രധാനപ്രഖ്യാപനങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!