കെപിസിസി ലീഡേഴ്സ് മീറ്റ് ബത്തേരിയില്‍ തുടരുന്നു.

0

സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടന ദൗത്യങ്ങളും വിശദമായി ചര്‍ച്ചചെയ്യുന്നതിനായി ബത്തേരിയില്‍ കെപിസിസി ലീഡേഴ്സ് മീറ്റ് തുടരുന്നു. രണ്ടാംദിനമായ ഇന്ന് 2024ലെ ലോക സഭ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളും തയ്യാറെടുപ്പുകളുമാണ് ചര്‍ച്ചചെയ്യുന്നത്. 2019ല്‍ നേടിയ വന്‍വിജയം ആവര്‍ത്തിക്കാന്‍ ആവശ്യമായ തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുക. കഴിഞ്ഞതവണ മത്സരിച്ച കെപിസിസി പ്രസിഡണ്ട് അടക്കം ചില എംപിമാര്‍ മത്സരിക്കാനില്ലെന്ന മുന്‍കൂട്ടി അറിയിച്ച സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ ഏത് രീതിയില്‍ നിലനിര്‍ത്താമെന്ന ചര്‍ച്ചകളാണ് പ്രധാനമായും ഉയരുക. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തണമെങ്കില്‍ സംസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടേണ്ടതിന്റെ ആവശ്യകതയും പ്രധാന ചര്‍ച്ചയാവും. ചര്‍ച്ചയ്ക്കുശേഷം ഇന്ന് വൈകിട്ടോടെ രണ്ട് ദിവസത്തെ ലീഡേഴ്സ് മീറ്റിന് സമാപനമാവും.

 

Leave A Reply

Your email address will not be published.

error: Content is protected !!