ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം നാളെ ഓശാന ഞായര്‍ ആചരിക്കും.ഇതിനായി എല്ലാ ദേവാലയങ്ങളും ഓശാന തിരുനാളിനുള്ള പ്രത്യേക തിരുകര്‍മ്മങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ പ്രത്യേകമായ ചടങ്ങുകളോടെയാണ് തിരുകര്‍മ്മങ്ങള്‍.ജറുസലേം വീഥിയിലുടെയേശു കഴുതപ്പുറത്ത് സഞ്ചരിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്നതിന്റെ ഭാഗമായി ഒലിവിന്‍ മരച്ചില്ലകളേന്തിയും, വഴിയരികില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ച് യേശുവിനെ അവിടെയുള്ളവര്‍ വരവേറ്റു.ഇതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ വെഞ്ചരിച്ച് നല്‍കുന്ന കുരുത്തോലകളുമായി വിശ്വാസ സമുഹം ഓശാന ഗീതം പാടി ദേവാലയ പരിസരത്ത് പ്രദക്ഷിണങ്ങളും നടക്കും.
യേശുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്ന 50 നോമ്പിന്റെ വലിയ ആഴ്ചയിലേക്കുള്ള പ്രവേശനത്തിന് തുടക്കം.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിശ്വാസ സമുഹം ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്.ഇനിയുള്ള ഒരാഴ്ച്ച കാലം നോമ്പിന്റെ പ്രധാന ദിനങ്ങളാണ് പെസഹ വ്യാഴവും ദു:ഖവെളളിയും ഈസ്റ്ററിനെയും വരവേല്ക്കാന്‍ വിശ്വാസ സമുഹം നോമ്പ് കാലത്തോട് അനുബന്ധിച്ച് മത്സ്യം മാംസവും വര്‍ജ്ജിച്ച് ഉപവാസവും പ്രാര്‍ത്ഥനയിലുമായി വലിയ നോമ്പിനെ വരവേല്ക്കാന്‍ ഒരുങ്ങി. വിശ്വാസ സമുഹം വീടുകളില്‍ നിന്ന് ദേവാലയങ്ങളില്‍ എത്തിച്ച് നല്‍കിയ കുരുത്തോലകള്‍ കുര്‍ബ്ബാന മദ്ധ്യ വെഞ്ചരിച്ചാണ് ഓശാന ഞായറാഴ്ച്ച. വിശ്വാസികള്‍ക്ക് നല്‍കുന്നത്.